തൃശൂരിൽ കൊവിഡ് പ്രതിരോധം താളം തെറ്റുന്നതായി ആക്ഷേപം

തൃശൂരിൽ കൊവിഡ് പ്രതിരോധം താളം തെറ്റുന്നതായി ആക്ഷേപം

ത്യശൂർ: കൊവിഡ് വാക്സിന്റെ ദൗർലഭ്യവും, ഉള്ള വാക്സിൻ അശാസ്ത്രീയമായി നൽകുന്നതിനാലും കൊവിഡ് പ്രതിരോധം താളം തെറ്റുന്നതായി പരാതി.അധികൃതരുടെ വീഴ്ച വ്യാപന തോത് കൂട്ടുകയാണ്. ഒന്നാം ഡോസ് എടുത്ത് രണ്ടാം ഡോസിന് സമയമായെന്ന സന്ദേശം ലഭിക്കുന്നതിന് പിന്നാലെ ജനം മുട്ടാത്ത വാതിലുകളില്ല. തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങിയെങ്കിലും ശരിയായ രീതിയില്‍ ഒരു പ്രായ വിഭാഗത്തിനും ഇതുവരെ കൊടുത്തു തീര്‍ക്കാൻ അധികൃതര്‍ക്ക് ആയിട്ടില്ല.

കുറച്ച്‌ വാക്‌സിനുകളാണ് വരുന്നത്. കോവിഡ് മുന്നണി പോരാളികള്‍ക്ക് അടക്കം മുന്‍ഗണന നല്‍കേണ്ടതുണ്ട്. ഒപ്പം മുതിര്‍ന്ന പൗരന്മാര്‍ക്കും അത്രമേല്‍ പരിഗണന വേണം.എന്നാല്‍ ഇതൊന്നും ശാസ്ത്രീയമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് അധികൃതര്‍ക്ക് ജാഗ്രതയില്ല. ഇതാണ് പ്രതിരോധം താളംതെറ്റിക്കുന്നതെന്നാണ് പൊതുജനങ്ങൾ ഉയർത്തുന്ന പ്രധാന ആക്ഷേപം.

Leave A Reply
error: Content is protected !!