സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ടി.പി.ആർ മലപ്പുറത്ത്‌

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ടി.പി.ആർ മലപ്പുറത്ത്‌

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനമുള്ള ജില്ലയായി മലപ്പുറം തുടരുന്നു. ഇവിടെ ആകെയുള്ള 106ല്‍ 69 തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഡി വിഭാഗത്തിലാണ്.സമ്പൂര്‍ണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ഇവിടെ നിലനില്‍ക്കുന്നത്. 26 തദ്ദേശഭരണ മേഖലകള്‍ സി വിഭാഗത്തിലും 11 മേഖലകള്‍ ബി വിഭാഗത്തിലുമാണ്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്ക് ഏറെ മുകളിലാണ്. ബുധനാഴ്ച 16.36, ചൊവ്വാഴ്ച 17.99, തിങ്കളാഴ്ച 19.41 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്ക്. പ്രതിവാര വിലയിരുത്തലില്‍ അതുകൊണ്ട് തന്നെ ജില്ലയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Leave A Reply