നീലച്ചിത്ര നിർമാണം : അറസ്റ്റ് തടയാൻ രാജ് കുന്ദ്ര ക്രൈം ബ്രാഞ്ചിന് നൽകിയത് 25 ലക്ഷം

നീലച്ചിത്ര നിർമാണം : അറസ്റ്റ് തടയാൻ രാജ് കുന്ദ്ര ക്രൈം ബ്രാഞ്ചിന് നൽകിയത് 25 ലക്ഷം

മുംബൈ: നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു .അതെ സമയം അറസ്റ്റ് തടയാനായി ലക്ഷങ്ങളാണ് പോലീസിന് കുന്ദ്ര കൈക്കൂലിയായി നൽകിയതെന്നാണ് വിവരം.

മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി നൽകിയെന്നാണ് മിഡ് ഡേ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുത്. കേസിൽ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി വിഷയം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് മെയിൽ അയച്ചിരുന്നുവെന്നും അറസ്റ്റ് തടയാൻ വേണ്ടിയുള്ള മുൻകരുതലായിട്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു .

ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കുന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തത് ജൂലായ് മാസത്തിലാണ് . നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് ഭാഷ്യം .സംഭവവുമായി ബന്ധപ്പെട്ട് നടി ശിൽപ്പ ഷെട്ടിയിലേക്കും അന്വേഷണം നീണ്ടേക്കും .

Leave A Reply