ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ വി4 പ്രീ ബുക്കിംഗ് ആരംഭിച്ചു

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ വി4 പ്രീ ബുക്കിംഗ് ആരംഭിച്ചു

പ്രമുഖ ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി ഇന്ത്യയില്‍ മള്‍ട്ടിസ്ട്രാഡ വി4 മോട്ടോര്‍സൈക്കിളിന്റെ പ്രീ ബുക്കിംഗ് തുടങ്ങി. ഡ്യുക്കാറ്റി ഡീലര്‍ഷിപ്പുകളില്‍ ഒരു ലക്ഷം രൂപ നല്‍കി അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.

മള്‍ട്ടിസ്ട്രാഡ വി4, മള്‍ട്ടിസ്ട്രാഡ വി4 എസ് എന്നീ രണ്ട് വേരിയന്റുകളും ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രണ്ട് വേരിയന്റുകളിലും 1,158 സിസി, വി4 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹൃദയഭാഗം. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 8,750 ആര്‍പിഎമ്മില്‍ 125 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മുന്നിലും പിന്നിലും റൈഡര്‍ അസിസ്റ്റന്‍സ് റഡാര്‍ സംവിധാനം ഇറ്റാലിയന്‍ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ വിവിധ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Leave A Reply