കേരളതീരത്തും നീല തിമിംഗലത്തിന്റെ സാന്നിധ്യം സ്ഥിതീകരിച്ചു

കേരളതീരത്തും നീല തിമിംഗലത്തിന്റെ സാന്നിധ്യം സ്ഥിതീകരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞത്തിനടുത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണ്‍ മുഖേന കേരളത്തിൽ ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം റെക്കോഡ് ചെയ്തു. ഇതോടെ കേരള തീരത്തും തിമിംഗലമുണ്ടെന്ന് സ്ഥരീകരിച്ചു. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദീപാനി സുറ്റാറിയ, കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം, മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മാര്‍ച്ചില്‍ ആണ് ഹൈഡ്രോ ഫോണ്‍ സ്ഥാപിച്ചത്.

കുറഞ്ഞ ആവൃത്തിയിലുള്ള ഹ്രസ്വമായ ശബ്ദവീചികളുടെ പരമ്പരയാണ് ശബ്ദരേഖ. 188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗിലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും. എൺപത്‌ മുതൽ തൊണ്ണൂറ് വര്‍ഷംവരെയാണ് ഇവയുടെ ആയുര്‍ദൈര്‍ഘ്യം. മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ ആണ് സഞ്ചാര വേഗം. കൂട്ടം കൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ എന്നിവയുള്‍പ്പെടെയുള്ള ആശയവിനിമയത്തിനാണ് ഇവ ശബ്ദം പുറപ്പെടുവിക്കുന്നത്.

Leave A Reply
error: Content is protected !!