മിന്നല്‍ കൊടുങ്കാറ്റ്; അമ്പരന്ന് ശാസ്ത്രലോകം

മിന്നല്‍ കൊടുങ്കാറ്റ്; അമ്പരന്ന് ശാസ്ത്രലോകം

മിന്നല്‍ കൊടുങ്കാറ്റില്‍ അമ്പരന്ന് ഭൗമശാസ്ത്രജ്ഞര്‍. ആര്‍ട്ടിക്ക് പ്രദേശത്ത് ആയി സൈബീരിയയില്‍ നിന്ന് അലാസ്‌കയുടെ വടക്ക് ഭാഗത്തേക്ക് തുടര്‍ച്ചയായി മൂന്ന് തവണയാണ് ഇടിമിന്നലുകള്‍ കൊടുങ്കാറ്റ് പോലെ വീശിയടിച്ചത്. ഇത്തരമൊരു പ്രതിഭാസം കാലാവസ്ഥാ നിരീക്ഷകര്‍ ആദ്യം കാണുകയായിരുന്നു. ആഗോളതാപനത്തോടെ അപൂര്‍വമായിത്തീരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്ന അസാധാരണമായ ഒരു പ്രതിഭാസമാണ് ഇത്. ഈ മിന്നല്‍പ്പിണരുകളെക്കുറിച്ച് കൂടുതല്‍ പറയാന്‍ ശാസ്ത്രലോകത്തിന് ആയിട്ടില്ല. പക്ഷെ ഇതു പോലൊന്ന് ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ് ഫെയര്‍ബാങ്ക് നാഷണല്‍ ക്ലൈമറ്റ് സര്‍വീസ് നിരീക്ഷകന്‍ എഡ് പ്ലംബ് പറഞ്ഞത്. ഈ ശനിയാഴ്ചയാണ് ഇത്തരമൊരു കൊടുങ്കാറ്റ് പ്രദേശത്ത് താണ്ഡവം ആടിയത്.

സാധാരണഗതിയില്‍, ആര്‍ട്ടിക് സമുദ്രത്തിന് മുകളിലുള്ള വായു, പ്രത്യേകിച്ച് വെള്ളം മഞ്ഞുമൂടിയപ്പോള്‍, മിന്നല്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ താപം ഉയര്‍ത്തിയിരുന്നില്ല. പക്ഷെ കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ആര്‍ട്ടിക്ക് പ്രദേശങ്ങളെ വേഗത്തില്‍ ചൂടാക്കുന്നു. കാലാവസ്ഥ മാറുകയാണ്, ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!