തമിഴ്നാട് വനപാലകരെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

തമിഴ്നാട് വനപാലകരെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

ഇടുക്കി: തമിഴ്നാട് വനപാലകരെ ആക്രമിച്ച കേസിൽ നായാട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കുമളി ഓടമേട് സ്വദേശി സോജന്‍ ജോസഫാണ് പിടിയിലായത്. തമിഴ്നാട് ഗൂഡല്ലൂര്‍ പൊലീസ് ദിവസങ്ങളായി നടത്തിവന്ന അന്വേഷണത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ഓടമേട്ടിലെ വീട്ടില്‍ നിന്നാണ് സോജനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ജൂണിൽ രാത്രിയിൽ കേരള – തമിഴ് നാട് അതിർത്തിയായ ചെല്ലാര്‍കോവിലിനു സമീപമുള്ള വനമേഖലയില്‍ വച്ചാണ് തമിഴ്നാട് വനപാലകര്‍ക്ക് നേരെ പ്രതിയുടെ നേതൃത്വത്തിലുള്ള നായാട്ട് സംഘം ആക്രമണം നടത്തിയത്.

Leave A Reply