ടോക്കിയോ ഒളിമ്പിക്സ്; ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യ

ടോക്കിയോ ഒളിമ്പിക്സ്; ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യ

ഒളിമ്പിക്സ് വേദികളിൽ ഇന്ത്യക്ക് എപ്പോഴും പുതു പ്രതീക്ഷ നൽകുന്ന ഇനമാണ് ഗുസ്തി മത്സരം. ടോക്കിയോയിലും മെഡൽ കിലുക്കത്തിൽ ഗുസ്തിക്ക് പ്രധാന പങ്കുണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്നത്.

അഞ്ച് ഒളിമ്പിക്സ് മെഡലുകളാണ് ഗുസ്തിയിലൂടെ ഇന്ത്യയിലെത്തിയിൽ എത്തിട്ടുള്ളത്. 1952 ലെ ഹെൽസിംഗ് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായി ഗുസ്തി പിടിച്ച് മെഡൽ നേടുന്നത്. 57 കിലോ വിഭാഗത്തിൽ മഹാരാഷ്ട്രക്കാരനായ ഖഷബാ ദാദാസാഹേബ് ജാദവ് നേടിയതാകട്ടെ വെങ്കലവും. പിന്നീട് നീണ്ട 56 വർഷം ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ അകന്നുനിന്നു. 2008 ബെയ്ജിംഗ് ഒളിമ്പിക്സ് സുശീൽ കുമാർ നേടിയ വെങ്കലത്തിലൂടെയാണ് ഇന്ത്യ ആ കാത്തിരിപ്പ് അവസാനിപ്പിച്ചത്. തൊട്ടടുത്ത ഒളിമ്പിക്സിൽ സുശീൽ തന്‍റെ നേട്ടം വെള്ളിയായി ഉയർത്തുകയായിരിന്നു.

Leave A Reply