സാമ്പത്തിക പ്രതിസന്ധി മൂലം വ്യാപാരി ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധി മൂലം വ്യാപാരി ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്ത് സ്റ്റേഷനറി വ്യാപാരി ആത്മഹത്യ ചെയ്തു. ത​ച്ചോ​ട്ടു​കാ​വ് സ്വ​ദേ​ശി എ​സ്. വി​ജ​യ​കു​മാ​ര്‍ ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ വിജയകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ത​ച്ചോ​ട്ടു​കാ​വ് പ്രാ​രം ജം​ഗ്ഷ​നി​ല്‍ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു വി​ജ​യ​കു​മാ​ര്‍. വീ​ടി​ന്‍റെ സ​ണ്‍​ഷെ​യ്ഡി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ട തു​റ​ക്കാ​നാ​കാ​തി​രു​ന്ന​തോ​ടെ വീ​ടു വ​യ്ക്കാ​ന്‍ എ​ടു​ത്ത ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വ് അ​ട​ക്കം മു​ട​ങ്ങി​യെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. കോ​വി​ഡി​നെ തു​റ​ന്ന് ക​ട തു​റ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​താ​ണ് സാ​മ്പത്തി​ക പ്ര​തി​സ​ന്ധി രൂക്ഷമാക്കിയതെന്ന് കത്തിൽ വിജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!