ചിത്രം ‘മാലിക്കി’നെതിരെ ബീമാപള്ളിയില്‍ വ്യാപക പ്രതിഷേധം

ചിത്രം ‘മാലിക്കി’നെതിരെ ബീമാപള്ളിയില്‍ വ്യാപക പ്രതിഷേധം

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പുതിയ സിനിമ മാലിക്‌ നെതിരെ തിരുവനന്തപുരം ബീമാപള്ളിയില്‍ പ്രതിഷേധം ശക്തമായി ഉയരുന്നു. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്.

ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. 2009-ലെ വെടിവെപ്പ് ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്‌കാരിക കൂട്ടായ്മ പ്രതിനിധികള്‍ വ്യക്തമാക്കി.

Leave A Reply