കര്‍ഷക പ്രതിഷേധം ; കേന്ദ്രസർക്കാർ വ്യക്തമായ അജണ്ട നല്‍കിയാല്‍ ചര്‍ച്ചയാകാം : രാകേഷ് ടിക്കായത്ത്

കര്‍ഷക പ്രതിഷേധം ; കേന്ദ്രസർക്കാർ വ്യക്തമായ അജണ്ട നല്‍കിയാല്‍ ചര്‍ച്ചയാകാം : രാകേഷ് ടിക്കായത്ത്

ഡൽഹി : കർഷക പ്രതിഷേധത്തിൽ ഒത്ത് തീർപ്പ് സൂചന നൽകി സമര നേതാവ് . കേന്ദ്ര സർക്കാർ വ്യക്തമായ അജണ്ട നൽകിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു . നിലവിൽ ജന്തർ മന്തറിൽ ഇരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനമെന്നും ടിക്കായത്ത് അറിയിച്ചു .

ജന്തര്‍ മന്ദറിലെ സമരത്തില്‍ പ്രതിദിനം 200 കര്‍ഷകര്‍ വീതമാണ് പങ്കെടുക്കുക. യോഗം അവസാനിക്കുന്ന അടുത്തമാസം 13 വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. ഗാസിപ്പൂര്‍,സിംഘു, തിക്രി, എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ചുമണിവരെയാണ് ധര്‍ണ നടത്തുക. രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും.

അതെ സമയം പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പൊലീസിന് നല്‍കും. സമരത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്തൊരുക്കിയിട്ടുള്ളത് . സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചു.

Leave A Reply