ഉപരോധിച്ച നേതാക്കൾ ജയിലിൽ, പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് നേതൃത്വം

ഉപരോധിച്ച നേതാക്കൾ ജയിലിൽ, പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് നേതൃത്വം

കൊല്ലം: കോൺഗ്രസ് നേതാക്കളെ അന്യായമായി കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനം. നിലമേല്‍ കുടുംബാരോഗ്യകേന്ദ്രം ഉപരോധിച്ച സംഭവത്തില്‍ അറസ്റ്റിലായ പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് അംഗങ്ങളും മൂന്നാം ദിവസും ജാമ്യം കിട്ടാതെ ജയിലിലാണ്. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നുവെങ്കിലും അത് കോടതി തള്ളുകയായിരുന്നു. ഭരണക്കാരുടെ കളിപ്പാവയായി ഉദ്യോഗസ്ഥര്‍ മാറിയിരിക്കുന്നുവെന്നും ഇത്രയും അധികം ജനപ്രതിനിധികളെ ജയിലില്‍ അടച്ച സംഭവം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷയത്തില്‍ പ്രതികരിച്ചു.

കുടുബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ശശി കരുണാകരനെ ഉപരോധിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വിനീത, വൈസ് പ്രസിഡന്റ് നിയാസ് മാറ്റപ്പള്ളി, സ്ഥിര സമിതി അധ്യക്ഷരായ ഷമീന പറമ്പില്‍, ജയശ്രീ, പഞ്ചായത്ത് അംഗങ്ങളായ എ.എം റാഫി, നിഷ, ഹസീന, സുനില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്‌എല്‍ സുജിത്ത് എന്നിവരാണ് റിമാന്‍ഡിലായത്.

Leave A Reply
error: Content is protected !!