ടോക്കിയോ ഒളിമ്പിക്സ് മത്സരം; പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് മുതൽ ആരംഭിക്കും

ടോക്കിയോ ഒളിമ്പിക്സ് മത്സരം; പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് മുതൽ ആരംഭിക്കും

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും ജർമനിയും സ്പെയിനുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്ന് കളത്തിൽ ഇറങ്ങും. ഒളിമ്പിക്സിൽ ഫുട്ബോൾ നടക്കുന്നത് യൂറോ കപ്പിന്റെയും കോപ അമേരിക്കയുടെയും ആരവം അടങ്ങും മുൻപാണെന്ന പ്രത്യകതയും ഉണ്ട്.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്രസീലും ജർമനിയും വീണ്ടും നേർക്കുനേർ വരുന്ന സൂപ്പർ പോരാട്ടം അഞ്ച് മണിക്ക് നടക്കും.

Leave A Reply