ഇംഗ്ലീഷ് പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാം

ഇംഗ്ലീഷ് പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാം

ഹൈദരാബാദ്, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ലൂ), വിദൂരപഠന രീതിയിൽ നടത്തുന്ന ഒരു വർഷത്തെ പി.ജി. സർട്ടിഫിക്കറ്റ് ഇൻ ദി ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷാർഥിക്ക് ഇംഗ്ലീഷിലോ അനുബന്ധ വിഷയത്തിലോ (ലിംഗ്വിസ്റ്റിക്സ്, എജ്യുക്കേഷൻ, മാസ് കമ്യൂണിക്കേഷൻ, സൈക്കോളജി, ക്രിട്ടിക്കൽ ഹ്യുമാനിറ്റീസ്, ലിബറൽ ആർട്സ് തുടങ്ങിയവ) എം.എ. ബിരുദം വേണം. ഫൊണറ്റിക്സ് ആൻഡ് സ്പോക്കൺ ഇംഗ്ലിഷ്, മെത്തേഡ്സ് ഓഫ് ടീച്ചിങ് ഇംഗ്ലീഷ്, ഇൻട്രൊഡക്ഷൻ ടു ലിംഗ്വിസ്റ്റിക്സ്, മോഡേൺ ഇംഗ്ലീഷ് ഗ്രാമർ ആൻഡ് യൂസേജ്, ഇൻറർപ്രട്ടേഷൻ ഓഫ് ലിറ്ററേച്ചർ, മെറ്റീരിയൽസ് ഫോർ ദ ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, പ്രാക്ടീസ് ടീച്ചിങ് തുടങ്ങിയ കോഴ്സുകൾ അടങ്ങുന്നതാണ് പാഠ്യപദ്ധതി. വിശദമായ വിജ്ഞാപനവും അപേക്ഷയും https://www.efluuniversity.ac.in-ൽ ലഭ്യമാണ് (അക്കാദമിക് അനൗൺസ്‌മെന്റ്‌സ്‌ ലിങ്ക്).

ഓൺലൈൻ ഓഫ് ലൈൻ രീതിയിലും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ, രജിസ്‌റ്റേർഡ് തപാലിൽ ‘ദി ഡീൻ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരബാദ് – 500 007’ എന്ന വിലാസത്തിൽ കിട്ടണം. അവസാനതീയതി ജൂലായ് 26.

Leave A Reply
error: Content is protected !!