കെ.എസ്.യു സമരം, ടി.കെ.എം എഞ്ചിനിയറിംഗ് കോളേജിൽ പോലീസ് ലാത്തിവീശി

കെ.എസ്.യു സമരം, ടി.കെ.എം എഞ്ചിനിയറിംഗ് കോളേജിൽ പോലീസ് ലാത്തിവീശി

കൊല്ലം: ടി.കെ.എം എഞ്ചിനിയറിംഗ് കോളേജിൽ കെ.എസ്.യു സമരത്തിൽ പോലീസ് ലാത്തിവീശി. സംസ്ഥാന വ്യാപകമായി നടക്കുന്ന എഞ്ചിനിയറിംഗ് പരീക്ഷക്കെതിരെയായിരുന്നു ബഹിഷ്ക്കരണ സമരം. ലാത്തിചാര്‍ജില്‍ തലയ്ക്ക് പരിക്കേറ്റ കെ.എസ്.യു പ്രവർത്തകനായ വിദ്യാർത്ഥിയെ കൊല്ലം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിരവധി പേരാണ് സമരത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്‍ജിനിയറിങ് പരീക്ഷ മാറ്റണമെന്നാണ് കെ.എസ്.യു ആവശ്യം.

ഇപ്പോള്‍ പരീക്ഷ നടത്തുന്നത് കുട്ടികള്‍ക്ക് കോവിഡ് പകരാന്‍ ഇടയാക്കും. അതുകൊണ്ട് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നും കെ.എസ്‌.യു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഇത് തള്ളിയിരുന്നു. ഇതിനെ തുടർന്നായിരുന്നു പ്രതിഷേധം.

Leave A Reply