ആശ്വാസ വാർത്ത ; പക്ഷിപ്പനി മനുഷ്യനിൽ നിന്ന്​ മനുഷ്യനിലേക്ക്​ പടരില്ലെന്ന്​ ഐ.സി.എം.ആർ

ആശ്വാസ വാർത്ത ; പക്ഷിപ്പനി മനുഷ്യനിൽ നിന്ന്​ മനുഷ്യനിലേക്ക്​ പടരില്ലെന്ന്​ ഐ.സി.എം.ആർ

ന്യൂഡൽഹി: രാജ്യത്ത് പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിച്ചുള്ള മരണവാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ വലിയ ആശങ്കയിലാണ്​ ജനങ്ങൾ .അതെ സമയം ഇക്കാര്യത്തിൽ ആശ്വാസ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഐ.സി.എം.ആർ.

വളരെ അപൂർവമായി മാത്രമേ പക്ഷിപ്പനി മനുഷ്യനിൽ നിന്ന്​ മനുഷ്യനിലേക്ക്​ പടരുവെന്ന്​ ഐ.സി.എം.ആർ മേധാവി രൺദീപ്​ ഗുലേറിയ ചൂണ്ടിക്കാട്ടി . എങ്കിലും രോഗം ബാധിച്ച്​ മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. ​ കോഴിഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എയിംസ്​ ഡയറക്​ടർ അറിയിച്ചു .

പക്ഷികളിൽ നിന്ന്​ മനുഷ്യരിലേക്ക്​ രോഗം പടരുന്ന സംഭവം അപൂർവമാണ്​. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക്​ രോഗം വ്യാപകമായി പടർന്ന സംഭവം ഇതുവരെ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളിൽ രോഗം പടർന്നതായി റിപ്പോർട്ടുകളുണ്ട്​. എന്നാൽ ചെറിയ സമ്പർക്കം കൊണ്ട്​ രോഗം ഒരിക്കലും പടരില്ലെന്ന്​ എയിംസിലെ​ ഡോക്​ടറായ ഡോ.നീരജ്​ നിഷാൽ സ്ഥിരീകരിച്ചു .മരിച്ച കുട്ടിയുമായി ബന്ധം പുലർത്തിയ ആർക്കും രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യപ്രവർത്തകരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതെ സമയം ഭക്ഷ്യവിഭവങ്ങൾ ശരിയായ രീതിയിൽ പാചകം ചെയ്​ത കഴിക്കുന്നത്​ കൊണ്ട്​ കുഴപ്പമില്ല. ഉയർന്ന താപനിലയിൽ ഭക്ഷണം പാചകം ചെയ്യുന്നത്​ വൈറസ്​ സാധ്യത ഇല്ലാതാക്കുമെന്നും എയിംസ്​ അധികൃതർ അറിയിച്ചു.

പക്ഷിപ്പനി ബാധിച്ച്​ മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനത്തോളമാണ്​. 70 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ്​ നേരം ഭക്ഷ്യവസ്​തുക്കൾ പാചകം ചെയ്​താൽ പക്ഷിപ്പനിക്ക്​ കാരണമാവുന്ന വൈറസിനെ നശിപ്പിക്കാനാകുമെന്നും ​ ലോകാരോഗ്യ സംഘടനയും വ്യക്​തമാക്കിയിട്ടുണ്ട്​.

Leave A Reply