യുവതാരം റിഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു

യുവതാരം റിഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു

മാഞ്ചസ്റ്റർ: കോവിഡ് മുക്തി ലഭിച്ചതോടെ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. യുകെയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പത്ത് ദിവസത്തെ ഐസൊലേഷനു ശേഷമാണ് പന്ത് ടീമിൽ തിരിച്ച് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷമുള്ള 20 ദിവസത്തെ ഇടവേളക്കിടെയാണ് പന്തിന് കോവിഡ് ബാധ ഏറ്റത്.

ടീം ഹോട്ടലിന് പുറത്തു താമസിച്ച പന്ത് യൂറോ കപ്പ് കാണാനും ദന്തരോഗ ചികിത്സയ്ക്കും യാത്രകൾ നടത്തിയിരുന്നു. ഇതുമൂലമാണ് താരത്തിന് കോവിഡ് പിടിപ്പെട്ടതെന്നാണ് നിഗമനം .

Leave A Reply