ഇടുക്കിയിൽ ജലനിരപ്പുയരുന്നു, സ്ഥിതിഗതികൾ നിരീക്ഷിച്ച് കെ.എസ്.ഇ.ബി

ഇടുക്കിയിൽ ജലനിരപ്പുയരുന്നു, സ്ഥിതിഗതികൾ നിരീക്ഷിച്ച് കെ.എസ്.ഇ.ബി

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പുയരുന്നു. കനത്ത മഴയിൽ ഡാമിലെ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതാണ് കാരണം. കേന്ദ്രജലകമ്മീഷന്‍റെ റൂള്‍ കര്‍വ് അനുസരിച്ച്‌ ജൂലൈ 31വരെ ഡാമിന്‍റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,378 അടി. അതായത് 14 അടി കൂടി വെള്ളം ഉയര്‍ന്ന് ജലനിരപ്പ് ഈ പരിധി പിന്നിട്ടാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡാം തുറന്ന് അധിക ജലം ഒഴുക്കി കളയണം.

മഴ കനത്തതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനകം ഡാമില്‍ അഞ്ചടിയിലധികം വെള്ളം കൂടി. കൊവിഡ് നിമിത്തം സംസ്ഥാനത്തെ വൈദ്യുതോപയോഗത്തില്‍ കുറവ് വന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Leave A Reply