പ്രസവ ശസ്​ത്രക്രിയക്കിടെ അശ്രദ്ധ ; ഡോക്​ടർ തുണി മറന്നു വെച്ചു ; യുവതി വെന്‍റിലേറ്ററിൽ

പ്രസവ ശസ്​ത്രക്രിയക്കിടെ അശ്രദ്ധ ; ഡോക്​ടർ തുണി മറന്നു വെച്ചു ; യുവതി വെന്‍റിലേറ്ററിൽ

ലഖ്​നോ: പ്രസവ ശസ്​ത്രക്രിയക്കിടെ ഡോക്​ടർ ഉള്ളിൽ തുണി മറന്നുവെച്ചതിനെ തുടർന്ന്​ യുവതിയുടെ നില അതിവ ഗുരുതരം. ഉത്തർ ​പ്രദേശിലാണ് സംഭവം .ഷാജഹാൻപൂരിലെ കിങ്​ ജോർജ്​ ആശുപത്രിയിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ശസ്​ത്രക്രിയക്കിടെയാണ്​​ ഡോക്​ടറുടെ അശ്രദ്ധ. തുടർന്ന് ആരോഗ്യ നില  വഷളായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വെന്‍റിലേറ്ററിലേക്ക്​ മാറ്റി.

കഴിഞ്ഞ ജനുവരി ആറിനാണ് തിൽഹാർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലുള്ള നീലം ​എന്നു പേരുള്ള യുവതിയെ ​ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ശസ്​ത്രക്രിയക്കിടെ സ്​ത്രീയുടെ വയറ്റിൽ ഡോക്ടർ തുണി മറന്നുവെക്കുകയായിരുന്നു. പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം വീട്ടിലെത്തിയപ്പോഴാണ് വയറുവേദന അസഹനീയമായത് .തുടർന്നാണ് ​ വീണ്ടും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

ആദ്യം സ്വകാര്യ ഡോക്​ടർമാരെ കാണിച്ചെങ്കിലും വേദന മാറാത്തതിനെ തുടർന്ന്​ ഷാജഹാൻപൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ സി.ടി സ്​കാൻ പരിശോധനയിലാണ് തുണി കണ്ടെത്തിയത്​. ശേഷം ​ ശസ്​ത്രക്രിയ നടത്തി തുണി പുറത്തെടുത്തു. എന്നാൽ ഇവർ വെന്‍റിലേറ്ററിൽ തുടരുകയാണെന്ന്​ സ്​ത്രീയുടെ പിതാവ്​ പറഞ്ഞു. പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട് .

Leave A Reply
error: Content is protected !!