”പവർ ബാബു”; ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് പരുക്ക്

”പവർ ബാബു”; ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് പരുക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ തമിഴ് താരം വിശാലിന് പരുക്ക്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് സാരമായി പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം സംഭവിച്ചത്.

റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ വന്ന് ഇടിക്കുകയായിരുന്നു. സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം നേടുകയും ചെയ്തു . താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട് . ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ഹൈദരാബാദ് ആണ്.

Leave A Reply
error: Content is protected !!