ന്യൂനപക്ഷ സ്കോളർഷിപ്പ്, യു.ഡി.എഫിൽ ധാരണയായി

ന്യൂനപക്ഷ സ്കോളർഷിപ്പ്, യു.ഡി.എഫിൽ ധാരണയായി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ യു.ഡി.എഫിൽ ധാരണയായി. മുസ്ലീം വിഭാഗത്തിന് ആനുകൂല്യം നഷ്ടപ്പെടാതെ, ക്രിസ്ത്യൻ സമുദായത്തിന് ആനുകൂല്യം ആവശ്യപ്പെടാനുമാണ് പുതിയ ധാരണ. നേരത്തെ ജനസംഖ്യാനുപാതികമായി ക്രൈസ്തവര്‍ക്ക് സ്കോളര്‍ഷിപ്പ് വേണമെന്ന് പി.ജെ ജോസഫും പറഞ്ഞതോടെ കോണ്‍ഗ്രസ് വെട്ടിലായിരുന്നു. തുടര്‍ന്നാണ് ഏകീകൃത നിലപാട് സ്വീകരിക്കാന്‍ അടിയന്തിര യു.ഡി.എഫ് നേതൃയോഗം ചേര്‍ന്നത്.

മുസ്ലീം സമുദായത്തിന്‍റെ ആനുകൂല്യങ്ങളില്‍ കുറവ് വരില്ലെന്ന സര്‍ക്കാര്‍ നിലപാടിനെയാണ് താൻ നേരത്തെ സ്വാഗതം ചെയ്തതെന്ന് വി.ഡി.സതീശൻ യോഗത്തില്‍ വിശദീകരിച്ചു.തുടര്‍ന്ന് നേരത്തെ സര്‍വകക്ഷി യോഗത്തിലെടുത്ത നിലപാട് ശക്തമായി ഉന്നയിക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ യു.ഡി.എഫിലെ ആശയക്കുഴപ്പം പരിഹരിച്ചതായി നേതാക്കൾ വ്യക്തമാക്കി.

Leave A Reply