മ​ഗ്ലെവ് ട്രെയിൻ ; 600 കിലോമീറ്ററിൽ പറക്കും തീവണ്ടിയുമായി ചൈന

മ​ഗ്ലെവ് ട്രെയിൻ ; 600 കിലോമീറ്ററിൽ പറക്കും തീവണ്ടിയുമായി ചൈന

ബെയ്​ജിങ്​: പുതിയ പറക്കും ട്രെയിനുമായി​ ചൈന.മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന മ​ഗ്ലെവ്​ ട്രെയിനാണ്​ ചൈനയിലെ ക്വിങ്​ഡാവോ പട്ടണത്തിൽ യാത്ര ആരംഭിച്ചത് . ട്രാക്കിനു മുകളിൽ പൊങ്ങിക്കിടക്കുംപോലെ സഞ്ചരിക്കാൻ സഹായിക്കുന്ന ‘മാഗ്​നെറ്റിക്​ ലെവിറ്റേഷൻ’ എന്നതിന്‍റെ ചുരുക്കപ്പേരായ മ​ഗ്ലെവ് ട്രെയിൻ വൈദ്യുത കാന്തിക ശക്​തിയിലാണ്​ മുന്നോട്ട് നീങ്ങുന്നത് .സർക്കാറിന്​ കീഴിലുള്ള ചൈന റെയിൽവേ റോളിങ്​ സ്​റ്റോക്​ കോർപറേഷൻ ആണ്​ നിർമാതാക്കൾ.

പരമാവധി വേഗത്തിന് പുറമെ അന്തരീക്ഷ മലിനീകരണ സാധ്യത കുറയ്ക്കുന്നതും മഗ്ലെവ്​ ട്രെയിനുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു . അതെ സമയം 2019ൽ മാധ്യമങ്ങൾക്ക്​ മുമ്പിൽ സർക്കാർ ഇതിന്‍റെ മോഡൽ അവതരിപ്പിച്ചിരുന്നു. ഭൂവിസ്​തൃതിയിൽ റഷ്യക്ക്​ താഴെ രണ്ടാമതുള്ള ചൈനയിലെ പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച്​ അതിവേഗത്തിൽ എത്താൻ മഗ്ലെവ്​ ട്രെയിനുകൾ വ്യാപകമാക്കാൻ ചൈനീസ് സർക്കാർ നീക്കമിടുന്നുണ്ട് .

നിലവിൽ 350 കിലോമീറ്ററാണ്​ ചൈനയിൽ സർവീസ്​ നടത്തുന്ന അതിവേഗ ട്രെയിനിന്‍റെ പരമാവധി വേഗം. അതിന്‍റെ ഇരട്ടിയോളം വരും പുതിയ മഗ്ലെവ്​ ട്രെയിനുകൾ .എന്നാൽ പാതകളുടെ കുറവ്​ വെല്ലുവിളി ഉയർത്തുന്നതിനാൽ പറക്കും ​ ട്രെയിനുകൾക്ക്​ പ്രത്യേക പാത നിർമാണം അതിവേഗം പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ .

Leave A Reply
error: Content is protected !!