ന്യൂനപക്ഷ സ്കോളർഷിപ്പ് – യോഗം വിളിച്ച് മുസ്ലീം ലീഗ്

ന്യൂനപക്ഷ സ്കോളർഷിപ്പ് – യോഗം വിളിച്ച് മുസ്ലീം ലീഗ്

ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഭാവി നടപടികള്‍ തീരുമാനിക്കാന്‍ മുസ്ലീം സംഘടനകളുടെ യോ​ഗം വിളിച്ച്‌ മുസ്ലീം ലീ​ഗ് സംസ്ഥാന നേതൃത്വം. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് ഓണ്‍ലൈനായിട്ടാണ് യോ​ഗം ചേരുന്നത്. സച്ചാര്‍ കമ്മീഷന്‍ ശുപാര്‍‌ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപ്പാക്കിയ ന്യൂനപക്ഷ സ്കോള‍ര്‍ഷിപ്പ് അടക്കമുള്ള പദ്ധതികള്‍,

കോടതി വിധിയിലൂടേയും സര്‍ക്കാര്‍ നടപടിയിലൂടേയും തടസപ്പെട്ട സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാനാണ് മുസ്ലിം സാമുദായിക – മത സംഘടനാ നേതാക്കളുടെ യോഗം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേർത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!