വാക്​സിനുകളുടെ ആഗോള ഉൽപാദനo ; മുക്കാൽഭാഗവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വഹിക്കും :​ ഡബ്ല്യു.ടി.ഒ

വാക്​സിനുകളുടെ ആഗോള ഉൽപാദനo ; മുക്കാൽഭാഗവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വഹിക്കും :​ ഡബ്ല്യു.ടി.ഒ

ജനീവ: 2021 ൽ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) അഞ്ച് അംഗരാജ്യങ്ങൾ മാത്രം കോവിഡ് -19 പ്രതിരോധ വാക്സിനുകളുടെ ആഗോള ഉൽ‌പാദനത്തിന്‍റെ മുക്കാൽ ഭാഗവും വഹിക്കുമെന്ന് ഡയറക്ടർ ജനറൽ എൻ‌ഗോസി ഒകോൻജോ ഇവാല .ഈ വർഷത്തെ കോവിഡ് വാക്സിനുകളിൽ 75 ശതമാനവും ചൈന, ഇന്ത്യ, ജർമ്മനി, യുണൈറ്റഡ് സ്​റ്റേറ്റ്സ്, ഫ്രാൻസ് എന്നീ അഞ്ച് ഡബ്ല്യു.ടി.ഒ അംഗരാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് .

വാക്​സിൻ വിതരണം തുല്യമായി ന​ടക്കേണ്ടതിനാൽ നിർമ്മാണം വിപുലീകരിച്ച് വാക്സിൻ വിതരണം പൂർണമായും സുതാര്യമാക്കും. അതെ സമയം നിലവിൽ വിമർശനങ്ങളുണ്ട്​. ജൂണിൽ ലോകമെമ്പാടും 1.1 ബില്യൺ കോവിഡ് വാക്സിൻ വിതരണം നൽകിയിരുന്നു .

അതെ സമയം ജൂൺ മാസത്തിൽ 1.1 ബില്യൺ ഡോസുകളിൽ 1.4 ശതമാനം മാത്രമാണ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് ലഭിച്ചത്​. ആഗോള ജനസംഖ്യയുടെ 17 ശതമാനമാണ്​ 0.24 ശതമാനം മാത്രo താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് പോയത്.

എന്നാൽ വികസിത രാജ്യങ്ങളിൽ, ഓരോ 100 താമസക്കാർക്കും 94 കോവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ആഫ്രിക്കയിൽ ഇത് 4.5 ശതമാനമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 1.6 ശതമാനമാണിത്​.

.

Leave A Reply