ഐ.സി.എം.ആറില്‍ 150 ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്

ഐ.സി.എം.ആറില്‍ 150 ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്

ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 150 ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തുന്ന ദേശീയതല പരീക്ഷയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. 150-ന് പുറമെ 100 ഒഴിവുകള്‍ക്ക് കൂടി സാധ്യതയുണ്ട്. ലൈഫ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ് എന്നീ വിഭാഗങ്ങളിലാണ് ഫെലോഷിപ്പ് നല്‍കുക.

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി./എം.എ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അവസാന സെമസ്റ്ററിലുള്ളവര്‍ക്ക് നിബന്ധനകളോടെ പരീക്ഷയെഴുതാം.

പ്രായപരിധി: 28 വയസ്സ്.

തിരഞ്ഞെടുപ്പ്: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 12-നാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷാഫീസ്: 1500 രൂപ. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 1200 രൂപ.

വിശദവിവരങ്ങള്‍ www.icmr.nic.in എന്ന വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

Leave A Reply
error: Content is protected !!