മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതി നൽകുമെന്ന് യുവതി

മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതി നൽകുമെന്ന് യുവതി

കൊല്ലം: പീഢനക്കേസ് ഒത്തു ശ്രമത്തിൽ എ.കെ ശശീന്ദ്രനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ കുണ്ടറയിലെ യുവതി. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. താൻ സ്വമേധയാ ആണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നതെന്നും യുവതി പറഞ്ഞു. ബി.ജെ.പിയുടെ പിന്തുണ തനിക്കുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
മന്ത്രിക്കെതിരായ പരാതിയില്‍ നിന്നും ഒരിക്കലും പിന്മാറില്ല.

പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും ആരോപിച്ചു. ഇന്നലെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സംഘം വീട്ടില്‍ എത്തിയിരുന്നെങ്കിലും വീട്ടില്‍ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോവുകയായിരുന്നു. എന്നാല്‍ മൊഴിയെടുപ്പിനെക്കുറിച്ച് പൊലീസ് ഇതുവരെയും അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.

Leave A Reply