കൊറോണയുടെ ഉത്ഭവത്തിന്റെ അന്വേഷണം : ചൈന ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നിഷേധിച്ചു

കൊറോണയുടെ ഉത്ഭവത്തിന്റെ അന്വേഷണം : ചൈന ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നിഷേധിച്ചു

ബെയ് ജിങ്: കൊറോണ വൈറസിന്റെ ഉത്ഭവo തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണത്തിന് അനുമതി നിഷേധിച്ച് ചൈന . ചൈനയിലെ വുഹാൻ പ്രവിശ്യയിലുള്ള ലബോറട്ടറിയില്‍ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന അഭ്യൂഹങ്ങൾ തുടരുമ്പോഴാണ് രണ്ടാമത് അന്വേഷണത്തിനുള്ള നീക്കം ചൈന തടഞ്ഞത്.

വുഹാനിലെ മാര്‍ക്കറ്റുകളും ലബോറട്ടറികളും കേന്ദ്രീകരിച്ചു നടത്താനിരുന്ന പഠനം രാഷട്രീയ പ്രേരിതമാണെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമന്ത്രി ചെങ് യീസിന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി .

സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതും ശാസ്ത്രവിരുദ്ധവുമായ അന്വേഷണം ശരിയല്ലന്നും ഉപമന്ത്രി ആരോപിച്ചു . ലബോറട്ടറിയില്‍ പ്രോട്ടോകള്‍ ലംഘനമുണ്ടായതാണ് വൈറസ് വ്യാപനത്തിന് കാരണമെന്ന അനുമാനം വച്ച് പഠനവിധേയമാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത് .

Leave A Reply