ഇന്ധന വില; സ്കൂട്ടർ ഉന്തി പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വില; സ്കൂട്ടർ ഉന്തി പ്രതിഷേധ പ്രകടനം നടത്തി

മരട് : കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാതക, പലവ്യഞ്ജന വിലവർധനയ്ക്കെതിരേ മഹിളാ കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസമരം മഹിളാ കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സുനീല സിബി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ്് ശകുന്തള പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻറ്് അജിത നന്ദകുമാർ, സെക്രട്ടറി ഹസീന ജലാൽ, മിനി ഷാജി, ജയ ജോസഫ്, പത്മപ്രിയ വിനോദ്, രേണുക, അമ്മിണി പോൾ, ലീന ബാഹുലേയൻ, സുനിത എന്നിവർ സംസാരിച്ചു.

Leave A Reply