കണ്ണൻ പട്ടാമ്പി ഉപദ്രവിക്കുന്നതായി ആരോപണമുന്നയിച്ച് പരാതിക്കാരി ഡോക്ടർ

കണ്ണൻ പട്ടാമ്പി ഉപദ്രവിക്കുന്നതായി ആരോപണമുന്നയിച്ച് പരാതിക്കാരി ഡോക്ടർ

പാലക്കാട്: ചലച്ചിത്ര നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ രണ്ടാമതും ആരോപണവുമായി പരാതിക്കാരിയായ ഡോക്ടർ. പരാതി നല്‍കിയ ശേഷം തന്നെ സോഷ്യല്‍ മീഡിയയിലൂടെയും, അല്ലാതെയും കണ്ണന്‍ പട്ടാമ്പി നിരന്തരമായിഉപദ്രവിക്കുകയാണെന്നാണ് പുതിയ ആരോപണം. കഴിഞ്ഞ നവംബറിലാണ് ഡോക്ടര്‍ കണ്ണനെതിരെ ആദ്യ പരാതി നല്‍കിയത്.

ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദേഹോപദ്രവം നടത്തി, ഭീഷണിപ്പെടുത്തി എന്നിവയായിരുന്നു കണ്ണനെതിരായ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്ന് പൊലീസ് താരത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ഡോക്ടര്‍ ആരോപിക്കുന്നു. നിലവിൽ ഇയാൾ ഒളിവിലാണ്.

Leave A Reply