സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തിപ്പെടും

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തിപ്പെടും

സംസ്ഥാനത്ത് ഇന്ന് രാത്രി മുതൽ മഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാലാണിത്. മണ്‍സൂണ്‍ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമര്‍ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്നത്.

മൂന്നുദിവസം വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ നിലകൊള്ളുന്ന ന്യൂനമര്‍ദം ബംഗാളിനും ഒഡിഷക്കും ഇടയില്‍ കരകയറും.25ന് തീവ്ര ന്യൂനമര്‍ദം വരെയായി ശക്തിപ്പെട്ട് കരകയറും. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Leave A Reply
error: Content is protected !!