‘ പെഗസസ്​ ‘ ഫോൺ ചോർത്തൽ: നരേന്ദ്ര മോദിയെ എതിർകക്ഷിയാക്കി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി

‘ പെഗസസ്​ ‘ ഫോൺ ചോർത്തൽ: നരേന്ദ്ര മോദിയെ എതിർകക്ഷിയാക്കി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ ‘പെഗസസ്​ ‘ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹർജി. കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം ഫോൺ ചോർത്തൽ അന്വേഷിക്കണമെന്നാണ്​ ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നത് .അഭിഭാഷകനായ എം.എൽ. ശർമയാണ് പൊതുതാൽപര്യഹരജി സമർപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് അഭിഭാഷകൻ ഹർജി സമർപ്പിച്ചിട്ടുള്ളത്​. രാജ്യത്തെ ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ്​ ഫോൺ ചോർത്തൽ. ഇത് ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു .

അതേസമയം, പെഗാസസ് ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാർ ഇന്ന്​ മറുപടി നൽകും. ഐ.ടി മന്ത്രി അശ്വനി വൈഷ്​ണവ്​ രാജ്യസഭയിലാണ്​ മറുപടി നൽകുക. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് 12 മണി വരെ രാജ്യ സഭയും ലോക് സഭയും നിർത്തിവെച്ചിരുന്നു .

Leave A Reply