പ്രതിപക്ഷ ബഹളം ; ലോക്​സഭയും രാജ്യസഭയും നിർത്തിവെച്ചു

പ്രതിപക്ഷ ബഹളം ; ലോക്​സഭയും രാജ്യസഭയും നിർത്തിവെച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധo ശക്തമായതിനെ തുടർന്ന് ​ പാർലമെന്‍റിന്‍റെ ഇരു സഭകളും നിർത്തിവെച്ചു. ലോക്​സഭയും രാജ്യസഭയും ഉച്ചക്ക്​ 12 മണി വരെയാണ്​ നിർത്തിയത്​. പെഗസസ് വിവാദം ​, കർഷക പ്രതിഷേധം, ഓക്​സിജൻ മരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ്​ പ്രതിപക്ഷo സഭയിൽ ബഹളം വെച്ചത് .

പാർലമെന്‍റിൽ കർഷകപ്രതിഷേധത്തിൽ കോൺഗ്രസ്​ എം.പി മണിചാം ടാഗോർ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകി. കൂടാതെ രാജ്യത്ത്​ ഓക്​സിജൻ അഭാവം മൂലം കോവിഡ്​ മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തിൽ സി.പി.ഐ എം.പി ബിനോയ്​ വിശ്വവും നോട്ടീസ്​ നൽകി.

എന്നാൽ , പെഗസസ്​ വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി ഇന്നുണ്ടാവും. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ ഐ.ടി മന്ത്രി അശ്വിനി വൈഷ്​ണവാണ്​ മറുപടി പറയുക .

Leave A Reply