പ്രക്ഷോഭം വീണ്ടും ഡൽഹിയിൽ ; കർഷകർ ഇന്ന്​ ജന്തർ മന്ദറിൽ

പ്രക്ഷോഭം വീണ്ടും ഡൽഹിയിൽ ; കർഷകർ ഇന്ന്​ ജന്തർ മന്ദറിൽ

ന്യൂഡൽഹി: പെഗസസ്​ വിവാദത്തിൽ പാർലമെന്‍റ്​ വർഷകാല സമ്മേളനം ചൂട് പിടിക്കുന്നതിനിടെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി ഇന്ന്​ കർഷകർ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ. ജന്തർ മന്ദറിലാണ്​ കാർഷിക പ്രക്ഷോഭം.പ്രതിഷേധ പരിപാടിക്ക്​ ബുധനാഴ്ച ഡൽഹി പൊലീസ്​ അനുമതി നൽകി.

അതെ സമയം പ്രക്ഷോഭകർ ജന്തർ മന്ദറിലെത്തും മുമ്പേ തന്നെ കർഷകർ സംഗമിക്കാൻ തീരുമാനിച്ച സിംഘു അതിർത്തിയിൽ കനത്ത സുരക്ഷയൊരുക്കിയാണ്​ പൊലീസ്​ ഇതിനെ നേരിടാനൊരുങ്ങുന്നത്​. കർഷകർ ആദ്യം സിംഘുവിൽ ഒരുമിച്ചുകൂടിയാണ് പിന്നീട് ​ ജന്തർ മന്ദറിലേക്ക്​ നീങ്ങുക.

സംയുക്​ത കിസാൻ മോർച്ചയിലെ 200 പേർ, കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റിയിൽനിന്ന്​ ആറു പേർ എന്നിങ്ങനെയാണ്​ അനുമതി. രാവിലെ 11 മുതൽ അഞ്ചു വരെ പ്രതിഷേധം നടത്തി മടങ്ങണം .അതെ സമയം കോവിഡ്​ മാനദണ്​ഡങ്ങൾ പാലിച്ച്​ പ്രക്ഷോഭത്തിന്​ ഡൽഹി സർക്കാറും അനുമതി നൽകിയിരുന്നു. സിംഘു അതിർത്തിയിൽ നിന്ന്​ പൊലീസ്​ അകമ്പടിയിൽ ബസുകളിലായാണ്​ ​കർഷകരെ ജന്തർ മന്ദറിലെത്തിക്കുക .

Leave A Reply