ആയൂരിൽ ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആയൂരിൽ ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് ലോറി ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ. കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കേരളപുരം സ്വദേശി അജയൻപിള്ള(56)യാണ് കൊല്ലപ്പെട്ടയാൾ. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ആ​യൂ​രി​ല്‍ പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ ക്യാ​ബി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ശ​രീ​ര​ത്തി​ല്‍ ഒ​ട്ടേ​റെ കു​ത്തേ​റ്റി​ട്ടു​ണ്ട്. ചോ​ര​വാ​ര്‍​ന്ന​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ലോ​റി​യു​ടെ ക്യാ​ബി​ന് സ​മീ​പ​വും ചോ​ര ത​ളം​കെ​ട്ടി​കി​ട​ക്കു​ന്നു. പ​രി​സ​ര​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ച​ട​യ​മം​ഗ​ലം പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മോ​ഷ്ടാ​ക്ക​ള്‍ ലോ​റി ​ഡ്രൈ​വ​റെ അ​പാ​യ​പ്പെ​ടു​ത്തി​ പ​ണം​ ത​ട്ടാ​ന്‍ ശ്ര​മി​ച്ച​താ​ണോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.

Leave A Reply