പൈപ്പ് പൊട്ടി; ജലവിതരണം തടസ്സപ്പെട്ടു

പൈപ്പ് പൊട്ടി; ജലവിതരണം തടസ്സപ്പെട്ടു

കോട്ടയം : പോസ്റ്റോഫീസ് റോ‍ഡിൽ ജലവിഭവവകുപ്പിന്റെ പൈപ്പ് പൊട്ടിയതിനാൽ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിലേക്കുള്ള ജലവിതരണം മുടങ്ങി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ചോർച്ച എവിടെയാണെന്നറിയാൻ പോസ്റ്റോഫീസിന്‌ മുൻപിലെ ഉന്നതനിലവാരത്തിൽ പണിത ടാറിട്ട റോ‍ഡിൽ മൂന്നിടത്ത് കുഴിച്ച് നോക്കേണ്ടിവന്നു.

ചോർച്ച മാറ്റാൻ ബുധനാഴ്ച രാത്രി വൈകിയും പണികൾ തുടരുകയാണ്. കുടിവെള്ള പൈപ്പ് ലൈനിൽ ഈ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം വ്യാഴാഴ്ച ഉച്ചയോടെ പുനരാരംഭിക്കുമെന്നും നഗരത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കുള്ള ജലവിതരണം സാധാരണഗതിയിൽ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave A Reply