കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

വള്ളികുന്നം : എസ്.വൈ.എസ്. മാവേലിക്കര സോൺ സാന്ത്വനം ഈദ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി വള്ളികുന്നം, നൂറനാട് പോലീസ് സ്റ്റേഷനുകളിൽ കോവിഡ് പ്രതിരോധ സാമഗ്രികളും പെരുന്നാൾ ഭക്ഷണവും വിതരണം നടത്തി.

നൂറനാട് പോലീസ് സ്റ്റേഷനിൽ നടന്ന വിതരണം എം.എസ്. അരുൺകുമാർ എം.എൽ.എ.യും വള്ളികുന്നം സ്റ്റേഷനിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എസ്. രാജേഷും ഉദ്ഘാടനം നിർവഹിച്ചു.ഇൻസ്‌പെക്ടർ എം.എം. ഇഗ്‌നേഷ്യസ് ഏറ്റുവാങ്ങി. ഹാഷിർ, അഷ്‌റഫ്, സിയാദ്, സിറാജുദ്ദീൻ, ഇഖ്ബാൽ, അബ്ദുൽ സലാം, അൻസാരി, ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply
error: Content is protected !!