കെ.ടി.എസ് പടന്നയിലിന്റെ നിര്യാണത്തിൽ അനുശോചനവുമായി മന്ത്രി വി.ശിവൻകുട്ടി

കെ.ടി.എസ് പടന്നയിലിന്റെ നിര്യാണത്തിൽ അനുശോചനവുമായി മന്ത്രി വി.ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: ഇന്ന് രാവിലെ തൃപ്പൂണിത്തുറയിൽ അന്തരിച്ച, ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന മലയാള ചലച്ചിത്ര ന​ട​ന്‍ കെ.​ടി.​എ​സ്. പ​ട​ന്ന​യി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ – തൊ​ഴി​ല്‍ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​നു​ശോ​ചി​ച്ചു.

നാ​ട​ക​ത്തി​ല്‍ നി​ന്ന് സി​നി​മ​യി​ല്‍ എ​ത്തി​യ അ​ദ്ദേ​ഹം ചെ​യ്ത വേ​ഷ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ല്‍ രം​ഗ​ത്തും അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം അ​ര്‍​ഹ​നാ​യി എ​ന്നും മ​ന്ത്രി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave A Reply