പ്രളയം ; ചൈനയിൽ ഐഫോൺ നിർമാണ ഫാക്​ടറി മുങ്ങി

പ്രളയം ; ചൈനയിൽ ഐഫോൺ നിർമാണ ഫാക്​ടറി മുങ്ങി

ബെയ്​ജിങ്​: കനത്ത മഴയിൽ ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്​ടറി സ്​ഥിതിചെയ്യുന്ന ചൈനീസ്​ പട്ടണത്തിന് വൻ നാശ നഷ്ടം .രാജ്യത്ത്​ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്​സൂവിലാണ്​ ഏറ്റവുമൊടുവിൽ തുടർച്ചയായ കനത്ത മഴയെ തുടർന്നുള്ള പ്രളയo ജനങ്ങളെയും ഒപ്പം വ്യവസായവും സ്തംഭിപ്പിച്ചത് .

ഷെങ്​സു നഗരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്​ടറി പ്രളയത്തിൽ തകർന്നു .തുടർന്ന്​ അടിയന്തരമായി തൊഴിലാളികളെ ഒഴിപ്പിച്ചു. പുതിയ ​ ഐഫോൺ മോഡലുകൾ വിപണിയിൽ ഇറക്കാനുള്ള തിരക്കിട്ട ജോലികൾ പുരോഗമിക്കുന്നതിനിടെയാണ്​ അപ്രതീക്ഷിതമായി ജലം ഇരച്ചെത്തിയത്. രക്ഷാ ദൗത്യം അതി വേഗത്തിൽ പുരോഗമിക്കുകയാണെന്ന്​ ആപ്​ൾ ചീഫ്​ എക്​സിക്യുട്ടീവ്​ ടിം കുക്ക്​ മാധ്യമങ്ങളോട്​ വെളിപ്പെടുത്തി .

1.2 കോടി ജനസംഖ്യയുള്ള ഷെങ്​സൂവിൽ 14 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്ന്​ പ്രാഥമിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു . ​ നഗരത്തിൽ മെട്രോ ട്രെയിൻ സർവീസ്​ നടത്തുന്ന സബ്​വേയിൽ പ്രളയജലം കയറിയത്​ ആളുകളെ കടുത്ത ഭീതിയിലാക്കി. ട്രെയിൻ കമ്പാർട്​മെന്‍റിൽ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തിൽ മരണം മുന്നിൽ കണ്ട്​ ഏറെനേരം നിന്നതിനൊടുവിലാണ്​ യാത്രക്കാരെ രക്ഷപ്പെടുത്താനായത്​. അതെ സമയം തീവണ്ടി ഗതാഗതവും നിലച്ചു .

ഇരച്ചെത്തിയ പ്രളയ ജലത്തിൽ പലരും ഓഫീസുകളിലും സ്​കൂളുകളിലും അപാർട്​മെന്‍റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. 25 പേരുടെ മരണം സ്​ഥിരീകരിച്ചിട്ടുണ്ട് . നിരവധി പേരെ കാണാതായി.അതെ സമയം പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം പട്ടാളത്തിന്‍റെ സഹായത്തോടെ തുറന്നുവിട്ടു. ഇവിടെ മൂന്നുദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് .സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്ന്​ ചൈനീസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഒരു വർഷത്തിനിടെ ലഭിക്കാറുള്ള മഴ മൂന്നുദിവസം കൊണ്ടാണ് തകർത്തു പെയ്തത് .

Leave A Reply