സി.ഇ.ടി എഞ്ചിനിയറിംഗ് കോളേജിൽ ചോദ്യ പേപ്പർ വലിച്ചെറിഞ്ഞ് കെ.എസ്.യു പ്രതിഷേധം

സി.ഇ.ടി എഞ്ചിനിയറിംഗ് കോളേജിൽ ചോദ്യ പേപ്പർ വലിച്ചെറിഞ്ഞ് കെ.എസ്.യു പ്രതിഷേധം

തിരുവനന്തപുരം: ശ്രീ കാര്യം സി.ഇ.ടി എഞ്ചിനിയറിംഗ് കോളേജിൽ കെ.എസ്.യു പ്രതിഷേധം. കോളേജ് ഓഫീസിൽ കയറി സാങ്കേതിക സർവകലാശാല ചോദ്യപേപ്പറുകൾ വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം. അ​തേ​സ​മ​യം, ഓ​ഫ് ലൈ​നാ​യി​ട്ടാ​ണ് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത്. എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റ​മി​ല്ലാ​തെ ഇ​ന്ന് ന​ട​ക്കു​മെ​ന്ന് സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. പ​രീ​ക്ഷ ന​ട​ക്കു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കു കീ​ഴി​ലും ഓ​ഫ് ലൈ​നാ​യി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​മ്ബോ​ള്‍ ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യെ മാ​ത്രം ഒ​റ്റ തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ആ​രോ​പി​ക്കു​ന്ന​ത്. സംഭവത്തിൽ മൂന്ന് കെ.എസ്.യു പ്രവർത്തകർ അറസ്റ്റിലായി.

Leave A Reply