ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തി പോലീസ്

ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തി പോലീസ്

കോഴിക്കോട്: ആർ.എം.പി നേതാവ് എൻ.വേണുവിനെയും, ടി.പി. ചന്ദ്രശേഖരന്റെ മകനെയും കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തി. കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ നിന്നാണന്നാണ് പൊലീസ് കണ്ടെത്തൽ. വടകരയിലെ നട്ട് സ്ട്രീറ്റ് പരിധിയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. തപാല്‍ ഓഫീസില്‍ പരിശോധന നടത്തി അന്വേഷണ സംഘം ഇക്കാര്യം ഉറപ്പു വരുത്തി. കത്തിന്റെ പുറത്തുള്ള സീലില്‍ കോഴിക്കോട് എന്നതിന് പുറമേ സ്ട്രീറ്റ് എന്നു മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ. തുടര്‍ന്ന് ജില്ലയിലെ സ്ട്രീറ്റ് എന്ന പേരുവരുന്ന സ്ഥലങ്ങള്‍ അന്വേഷിച്ചശേഷമാണ് നട്ട് സ്ട്രീറ്റിലാണെന്ന് കണ്ടെത്തിയത്.

ഈ ഓഫീസില്‍ സ്ഥാപിച്ച തപാല്‍പെട്ടിക്ക് പുറമേ, മൂന്ന് എണ്ണം കൂടി സമീപത്തെ റോഡരികിലുണ്ട്.ഇതില്‍ ഏതില്‍ ആരാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്താന്‍ സി.സി.ടിവി ക്യാമറകള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Leave A Reply