ജാവ ബൈക്കുകളുടെ വില വർധിപ്പിച്ചു

ജാവ ബൈക്കുകളുടെ വില വർധിപ്പിച്ചു

2018 ല്‍ ആണ് ഇതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവും നടന്നത്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് പിന്നാലെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് തിരികെയെത്തിച്ചത്.

ജാവ മോട്ടോർസൈക്കിൾസിന് ഇപ്പോൾ ജാവ, ജാവ 42, 2021 ജാവ 42, പെരാക്ക് എന്നിങ്ങനെ നാല് ബൈക്ക് മോഡലുകളാണുള്ളത്. ഈ എല്ലാ ബൈക്കുകളുടെയും വില ജാവ മോട്ടോർസൈക്കിൾസ് കൂട്ടി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ജാവ, ജാവ 42 എന്നീ മോഡലുകളുടെ വില 1,200 രൂപ മാത്രം വർദ്ധിപ്പിച്ചപ്പോൾ കസ്റ്റം ബോബർ മോഡലായ പെരാക്കിന്റെ വില 8,700 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പെരാക്കിന്‍റെ എക്സ് ഷോറൂം വില ഇതോടെ 1.97 ലക്ഷത്തില്‍ നിന്ന് 2.06 ലക്ഷമായി മാറി.

Leave A Reply