രാജിയാവശ്യപ്പെട്ട് യുവമോർച്ച – മാർച്ചിൽ സംഘർഷം

രാജിയാവശ്യപ്പെട്ട് യുവമോർച്ച – മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനിടയിൽ യുവമോർച്ച പ്രവര്‍ത്തകരും, പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. സംഭവത്തിൽ തലസ്ഥാന നഗരി പ്രക്ഷുബ്ധമാണ്. വിഷയം നിയമസഭയിൽ എത്തിച്ച പ്രതിപക്ഷത്തിന് അടിയന്തര പ്രമേയാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

Leave A Reply