”ഇത് കുറച്ച് മുറ്റനാണല്ലാ ഡെയ്”; സിനിമയിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ട്ടിച്ച കെ ടി എസ് പടന്ന

”ഇത് കുറച്ച് മുറ്റനാണല്ലാ ഡെയ്”; സിനിമയിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ട്ടിച്ച കെ ടി എസ് പടന്ന

മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ചിരിപ്പിക്കുന്ന കാരണവരായിരുന്നു കെ ടി എസ് പടന്നയില്‍. പല്ലില്ലാത്ത മോണ കാട്ടി ആര്‍ത്ത് ചിരിച്ച് ചിരിയില്‍ മറ്റുള്ളവരെയും ഒപ്പം ചേര്‍ക്കുന്ന കെ ടി എസ് പടന്നയില്‍. മലയാളത്തില്‍ ഒരുകാലത്തെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇന്നും ഓര്‍ത്തിരിക്കാൻ കാരണം കെ ടി എസ് പടന്നയുടെ ചിരിയും ആണ്. ഇന്ന് കെ ടി സുബ്രഹ്‍മണ്യൻ എന്ന കെ ടി എസ് പടന്നയില്‍ യാത്രയാകുമ്പോള്‍ ആ ചിരികഥാപാത്രങ്ങള്‍ ബാക്കിയായി അവശേഷിക്കുന്നു.

എന്റെ മകൻ മകനാണ് ഇവൻ. ഇവന്റെ മകനാണ് അവൻ. അവന്റെ മകനാണ് ഇവൻ എന്ന ഒറ്റ ഡയലോഗ് മതി കെ ടി എസ് പടന്നയില്‍ മലയാളിക്ക് ഓര്‍മയില്‍ തെളിയാൻ. അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയില്‍ കോമഡി പറഞ്ഞ ഒട്ടേറെ പേരുണ്ടെങ്കിലും ആ സിനിമയുടെ പര്യായമായി തന്നെ മാറി കെ ടി പടന്നയിലിന്റെ ചിരി. ആദ്യ സിനിമയായിരുന്നു കെ ടി എസ് പടന്നയിലിന് അനിയൻ ബാവ ചേട്ടൻ ബാവ. തുടര്‍ന്നങ്ങോട്ട് ശ്രീകൃഷ്‍ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, അങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ വേഷം ഇട്ടിട്ടുണ്ട്.

Leave A Reply