പാർട്ടിയുടെ അച്ചടക്കം ആരും ലംഘിക്കരുത്​ ; രാജി അഭ്യൂഹങ്ങൾക്കിടെ യെദിയൂരപ്പ

പാർട്ടിയുടെ അച്ചടക്കം ആരും ലംഘിക്കരുത്​ ; രാജി അഭ്യൂഹങ്ങൾക്കിടെ യെദിയൂരപ്പ

ബംഗളൂരു: മുഖ്യമന്ത്രി പദവി ഒഴിയുമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ ട്വീറ്റുമായി കർണാടക മുഖ്യമന്ത്രി ബി.എസ്​.യെദിയൂരപ്പ. ആരും പ്രതിഷേധങ്ങൾക്ക് പിന്നാലെ പോകരുതെന്നും പാർട്ടി അച്ചടക്കം ലംഘിക്കരുതെന്നുമാണ്​ യെദിയൂരപ്പ ആവശ്യപ്പെടുന്നത്​. അതെ സമയം മതനേതാക്കളുടേയും മുൻ കോൺഗ്രസ്​ മന്ത്രിമാരുടെയും പിന്തുണ തനിക്കുണ്ടെന്നും യെദിയൂരപ്പ ചൂണ്ടിക്കാട്ടുന്നു .

“ഞാനൊരു എളിയ ബി.ജെ.പി പ്രവർത്തകനാണ്​. പാർട്ടിയുടെ ആശയങ്ങളും പ്രവർത്തനരീതിയും ഉൾക്കൊണ്ട്​ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. ആരും പാർട്ടിയുടെ അച്ചടക്കം ലംഘിക്കരുത്​. പാർട്ടിയുടെ നിർദേശപ്രകാരമായിരിക്കണം എല്ലാവരുടേയും പ്രവർത്തനം .” അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

അതെ സമയം കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി ​ യെദിയൂരപ്പ കേന്ദ്രവുമായി ചർച്ച നടത്തിയത് രാജി അടക്കമുള്ള പല അഭ്യഹങ്ങൾക്കും കാരണമായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ​ യദിയൂരപ്പ രാജിവെക്കുമെന്നായിരുന്നു വാർത്തകൾ. അതെ സമയം യെദിയൂരപ്പ തന്നെ ഇത്തരം വാർത്തകൾ തള്ളിയിരുന്നു .

Leave A Reply