നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റിലിടിച്ചു, വൻ അപകടമൊഴിവായി

നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റിലിടിച്ചു, വൻ അപകടമൊഴിവായി

ഇടുക്കി: കുമളി – മൂന്നാര്‍ സംസ്‌ഥാന പാതയില്‍ കല്‍കൂന്തല്‍ ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റിൽ ഇടിച്ച് വൻ അപകടമൊഴിവാക്കി. മഴയ്ക്കിടെ കാറിന്റെ നിയന്ത്രണം വിട്ട്‌ വൈദ്യുതി പോസ്‌റ്റിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. ഇടി നടന്നപ്പോള്‍ വൈദ്യുതി പോസ്‌റ്റ്‌ റോഡിലേക്ക്‌ പതിച്ചു. 11 കെ.വി. വൈദ്യുത ലൈനുകളും റോഡിലേക്ക്‌ പൊട്ടിവീണു. മണിക്കുറുകളാണ്‌ മേഖലയില്‍ വൈദ്യുതി തടസമുണ്ടായത്‌. വൈദ്യുത ലൈന്‍ പൊട്ടിവീണതറിയാതെ എത്തിയ ഇരുചക്ര വാഹനവും അപകടത്തില്‍പ്പെട്ടു.

ലൈനുകള്‍ റോഡില്‍ പതിച്ചപ്പോള്‍ത്തന്നെ കെ.എസ്‌.ഇ.ബി.സമയോചിതമായി മേഖലയിലേക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചു. റോഡിനു ഒരു വശം 200 അടി താഴ്‌ചയുള്ള അഗാധമായ കൊക്കയാണ്‌. വാഹനം പോസ്‌റ്റിലിടിച്ച്‌ നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടം നടന്ന സമയത്ത്‌ കൂടുതല്‍ വാഹനങ്ങള്‍ എത്താതിരുന്നത്‌ കൂടുതല്‍ അപകടം ഒഴിവാക്കി. വൈദ്യുതി ബന്ധം അൽപ്പ സമയം മുൻപാണ് പുന:സ്ഥാപിച്ചത്.

Leave A Reply
error: Content is protected !!