സഹായധനം കൈമാറി

സഹായധനം കൈമാറി

കൊന്നക്കാട് : സ്റ്റാർ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കാരുണ്യനിധിയിൽനിന്നും ആദ്യ സഹായധനം വിതരണം ചെയ്തു. 10-ാം വാർഡിലെ രോഗിക്ക് വെള്ളരിക്കുണ്ട് എസ്.ഐ. വിജയകുമാർ സഹായം കൈമാറി. വാർഡ് അംഗം മോൻസി ജോയി ഏറ്റുവാങ്ങി.

ഷാജി ജോസഫ് തൈലംമാനാൽ അധ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ്, സജിത്ത് ദേവ്, പി.കെ. ജോസ്, സുരേഷ് പത്രവളപ്പിൽ, പ്രദീപ്, എ. ദിബാഷ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Leave A Reply