‘ദൈനിക് ഭാസ്‌കർ’ പത്രമോഫീസുകളില്‍ റെയ്‌ഡ്‌

‘ദൈനിക് ഭാസ്‌കർ’ പത്രമോഫീസുകളില്‍ റെയ്‌ഡ്‌

ന്യൂഡല്‍ഹി: മാധ്യമസ്ഥാപനമായ ‘ദൈനിക് ഭാസ്‌കറി’ന്റെ രാജ്യത്തെ വിവിധ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ .സ്ഥാപനത്തിന്റെ ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടന്നത്. അതെ സമയം പരിശോധന ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗവും തുടര്‍ന്നുള്ള ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിച്ച പ്രശ്‌നങ്ങളും ‘ദൈനിക് ഭാസ്‌കര്‍’ നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പാളിച്ച സംഭവിച്ചെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു .ഡൽഹിയിൽ ഉള്‍പ്പെടെ കോവിഡ് കാരണമുള്ള പ്രശ്‌നങ്ങളും ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave A Reply