എ.കെ ശശീന്ദ്രൻ വിവാദം – മുഖ്യമന്ത്രിയെ വിമർശിച്ച് പരാതിക്കാരി യുവതി

എ.കെ ശശീന്ദ്രൻ വിവാദം – മുഖ്യമന്ത്രിയെ വിമർശിച്ച് പരാതിക്കാരി യുവതി

തിരുവനന്തപുരം: ഫോൺ വിളി വിവാദത്തിൽ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ വിമർശിച്ച്  പരാതിക്കാരിയായ യുവതി. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം നിന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തിന് മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം എന്താണെന്ന് അവര്‍ ചോദിച്ചു. ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ പ്രതികരണം. കേരളത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സമാന അനുഭവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് ഇതേ നിലപാടും സുരക്ഷയും പ്രതീക്ഷിച്ചാല്‍ മതിയെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നത്.

എനിക്ക് നല്ല വിഷമമുണ്ട്, മുഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമെന്നായിരുന്നില്ല ധാരണ.മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കു പോലും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് പറയുന്നത്. തെറ്റ് ചെയ്ത മന്ത്രി രാജിവയ്ക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ പ്രവൃത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അര്‍ഹനല്ലാത്ത വ്യക്തി രാജി വച്ചൊഴിയണം. മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും യുവതി വ്യക്തമാക്കി. യുവതിയെ ഇന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിക്കും.

Leave A Reply
error: Content is protected !!