സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു .വ്യാഴാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ 35,640 രൂപയായി വില. ഗ്രാമിന്റെ വില 4,490 രൂപയിൽനിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 580 രൂപയുടെ കുറവ് രേഖപ്പെടുത്തി . 35,920 ആയിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണ വില .

ആഗോള തലത്തിൽ ഓഹരി സൂചികകൾ കുതിച്ചതോടെ സ്‌പോട് ഗോൾഡ് വില കുറഞ്ഞു .ട്രോയ് ഔൺസിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിഞ്ഞിരുന്നു .

തുടർച്ചയായി അഞ്ചാമത്തെ ദിവസവും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ വിലകുറഞ്ഞു. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഫ്യൂച്ചേഴ്‌സ് വില 47,478 രൂപയിലേക്കാണ് താഴ്ന്നത്. വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി .

Leave A Reply