എ.കെ.ശശീന്ദ്രൻ വിഷയം, അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ

എ.കെ.ശശീന്ദ്രൻ വിഷയം, അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ

തിരുവനന്തപുരം:  എ.കെ. ശശീന്ദ്രനെതിരായി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. പി.സി.വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്. കേസിലെ പരാതിക്കാരിയുടെ പിതാവിനെ മന്ത്രി വിളിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണന്നും,സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പരാതിയില്‍ അന്വേഷിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയെടുത്തു എന്ന് മുഖ്യമന്ത്രി വിശദമാക്കണം.നീതി നിഷേധത്തെ പരസ്യവാചകം കൊണ്ട് മറയ്ക്കാനാകില്ലെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

കേരളത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി ഗവര്‍ണര്‍ സത്യാഗ്രഹം കിടക്കേണ്ട അവസ്ഥയാണ്. എന്നാല്‍ ഗവര്‍ണറുടെ സത്യാഗ്രഹത്തിന് ശേഷവും മാറ്റമൊന്നും വന്നിട്ടില്ലെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. എന്നാൽ സഭ നിർത്തി ചർച്ച ചെയ്യേണ്ട വിഷയമില്ലെന്നും, ഇക്കാര്യം ഡി.ജി.പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയതോടെ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!